Kerala
പി.എസ്.സിയുടെ വാദം പൊളിയുന്നു; വിവരച്ചോർച്ച ഉണ്ടായതായി ഡി.ജി.പിയുടെ റിപ്പോർട്ട്
Kerala

പി.എസ്.സിയുടെ വാദം പൊളിയുന്നു; വിവരച്ചോർച്ച ഉണ്ടായതായി ഡി.ജി.പിയുടെ റിപ്പോർട്ട്

Web Desk
|
28 July 2024 2:42 AM GMT

ഡാർക്ക് വെബിൽ കണ്ടെത്തിയത് ഉദ്യോഗാർഥികളുടെ യൂസർനെയിമും പാസ് വേർഡും

തിരുവനന്തപുരം: വിവരചോർച്ചയിൽ പി.എസ്.സിയുടെ വാദം പൊളിയുന്നു.വെബ് സൈറ്റിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന് ഡിജിപിയുടെ റിപ്പോർട്ട്. പി.എസ്.സി വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ചോർന്നെന്ന് സ്ഥിരീകരിക്കുന്ന പി.എസ്.സിയുടെ രേഖകളും പുറത്ത് വന്നു. ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ഉണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചതിന് പിന്നാലെ ചേർന്ന പിഎസ് സി യോഗത്തിന്റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.

ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ഉണ്ടെന്നും ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഉദ്യോഗാര്‍ഥികളുടെ യൂസർ നെയിമും പാസ്‌വേഡുമാണ് ഡാർക്ക് വെബ്ബിൽ കണ്ടെത്തിയത്. വിവരച്ചോർച്ച ഉണ്ടായിട്ടില്ലെന്നായിരുന്നു പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം.

കേ​ര​ള പൊ​ലീ​സി​ന്‍റെ സൈ​ബ​ർ സു​ര​ക്ഷ പ​രി​ശോ​ധ​ന വി​ഭാ​ഗ​മാ​യ ‘കേ​ര​ള പൊ​ലീ​സ് ഡാ​ർ​ക്ക് വെ​ബ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം’ ​പി.​എ​സ്.​സി​യി​ലെ നി​ര​വ​ധി അ​പേ​ക്ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക്ക് വെ​ബി​ൽ ക​ണ്ടെ​ത്തി​യെ​ന്ന്​ ഡി.​ജി.​പി ഷെ​യ്​​ഖ്​ ദ​ർ​വേ​ശ്​ സാ​ഹി​ബ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.


Similar Posts