Kerala
Kerala
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
|12 May 2023 1:49 AM GMT
ബംഗാൾ ഉൾക്കടലിൽ മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടി മിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ മോഖ ചുഴലിക്കാറ്റ് രൂപപ്പെട്ടു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മോഘ. ഇന്ന് രാവിലെയോടെ ദിശ മാറി വടക്ക് - വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ അതിതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് കേരള തീരത്തെ കാര്യമായി ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.