Kerala
റേഷൻ വ്യാപാരികളെ സർക്കാർ അവ​ഗണിക്കുന്നു; ഭക്ഷ്യമന്ത്രിക്കെതിരെ റേഷൻ വ്യാപാരികൾ
Kerala

'റേഷൻ വ്യാപാരികളെ സർക്കാർ അവ​ഗണിക്കുന്നു'; ഭക്ഷ്യമന്ത്രിക്കെതിരെ റേഷൻ വ്യാപാരികൾ

Web Desk
|
17 Sep 2024 2:22 PM GMT

തിരുവനന്തപുരം: കോവിഡ് കാലത്ത് റേഷൻ വ്യാപാരികൾ ചെയ്തത് സേവനമാണെന്നും ഓണത്തിന് ആയിരം രൂപ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്നുമുള്ള ഭക്ഷ്യ മന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് റേഷൻ വ്യാപാരികൾ. റേഷൻ വ്യാപാരികളെ സർക്കാർ അവഗണിക്കുകയാണെന്നും കിറ്റ് കമ്മീഷൻ നൽകിയത് കൊണ്ട് ഉത്സവബത്ത നൽകില്ലെന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്നും റേഷൻ സംസ്ഥാന കോ ഓർഡിനേഷൻ സമിതി ഭാരവാഹികൾ പറഞ്ഞു.

മന്ത്രിയുടെ പരാമർശം വേദനിപ്പിച്ചെന്നും ഓണത്തിന് തരാമെന്ന് പറഞ്ഞ ആയിരം രൂപ ഉത്സവബത്ത പോലും തന്നില്ലെന്നും റേഷൻ വ്യാപാരികൾ പറയുന്നു. കിറ്റ് കമ്മീഷൻ നൽകിയത് കൊണ്ട് ഉത്സവബത്ത നൽകില്ലെന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. ഓഗസ്റ്റ് മാസത്തെ കമ്മീഷൻ എന്തുകൊണ്ടാണ് തരാത്തതെന്നും റേഷൻ വ്യാപാരികൾ ചോദിക്കുന്നു.

Similar Posts