'കലോത്സവത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രദ്ധയുണ്ടാകും'; സംഗീതശില്പ വിവാദത്തില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി
|'നോൺ വെജ് രണ്ടു തരത്തിൽ ടെൻഡർ വിളിച്ചുകൊണ്ട് ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ വേണമെങ്കിൽ അടുത്ത വർഷം കുറേകൂടി ചിട്ടയോടു കൂടി നടത്തും.'
കോഴിക്കോട്: കലോത്സവ ഉദ്ഘാടനത്തിലെ വിവാദ സംഗീതശില്പ വിവാദത്തില്‍ പ്രതികരിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്. ജാഗ്രതക്കുറവുണ്ടായെന്നു പറയാനാകില്ല. ഇത്രയും വലിയ മേള നടക്കുമ്പോള്‍ സ്വാഭാവികമായ ചില പ്രയാസങ്ങളുണ്ടായിട്ടുണ്ടാകും. അവ പരിഹരിക്കാനും എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കില്‍ ആവർത്തിക്കാതിരിക്കാനുമുള്ള കൂടുതൽ ശ്രദ്ധയുണ്ടാകുമെന്നും ഹനീഷ് മീഡിയവണിനോട് പറഞ്ഞു.
അപ്പീലുമായി വന്ന് മത്സരിച്ച വിദ്യാർത്ഥികളുടെ ഫലം തടഞ്ഞുവച്ചത് നിയമോപദേശമനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുക്കാനുള്ള അനുവാദമാണ് അവര്‍ക്ക് കോടതി നൽകിയത്. ഫലപ്രഖ്യാപനം കോടതി വിധിക്ക് വിധേയമായിരിക്കും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ചിരിക്കും. സമ്മാന വിതരണവേളയിലെ തിരക്ക് ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് ഹനീഷ് അറിയിച്ചു.
നോൺ വെജ് രണ്ടു തരത്തിൽ ടെൻഡർ വിളിച്ചുകൊണ്ട് ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ വേണമെങ്കിൽ അടുത്ത വർഷം കുറേകൂടി ചിട്ടയോടു കൂടി നടത്തും. ഇന്നു രാവിലെ ബിരിയാണി കഴിക്കാമെന്നു പറഞ്ഞ് പെട്ടെന്ന് നടപ്പാക്കാൻ പറ്റില്ലല്ലോ.. 25,000 പേർക്കു കഴിക്കാനുള്ളതല്ലേ.. കുറേക്കൂടി സൂക്ഷ്മത വേണ്ടതുണ്ട്.
പൊതുവിദ്യാഭ്യാസ ഡയരക്ടറായി 2008 മുതൽ കലോത്സവങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2008ലാണ് ആദ്യമായി തിരുവനന്തപുരത്ത് വച്ച് ഏകീകൃത കലോത്സവം നടത്തുന്നത്. 2010ൽ കോഴിക്കോട്ട് വച്ച് സുവർണജൂബിലി കലോത്സവവും നടന്നു.
Summary: 'More attention will be paid to ensure that mistakes are not repeated', Says General Education Principal Secretary A.P.M Mohammed Hanish in Kerala School Arts Fest inauguration controversy