Kerala
പൊതുജനാരോഗ്യ ബില്ലിലെ ഹൈന്ദവ വിരുദ്ധ പരാമർശനങ്ങൾ ഒഴിവാക്കണം; ഗവർണറെ കണ്ട് വിശ്വഹിന്ദു പരിഷത്ത്
Kerala

'പൊതുജനാരോഗ്യ ബില്ലിലെ ഹൈന്ദവ വിരുദ്ധ പരാമർശനങ്ങൾ ഒഴിവാക്കണം'; ഗവർണറെ കണ്ട് വിശ്വഹിന്ദു പരിഷത്ത്

Web Desk
|
12 Nov 2022 12:37 PM GMT

ഗോ അധിഷ്ഠിത ഉത്പന്നങ്ങളെ അനാവശ്യ ഉൽപ്പന്നങ്ങളായി വ്യാഖ്യാനിച്ച പൊതുജനാരോഗ്യ ബിൽ പിൻവലിക്കണമെന്നും ഹിന്ദു മത വിശ്വാസികളായ പട്ടികജാതി പട്ടിക വർഗക്കാർക്ക് മാത്രമായി സംവരണം തുടരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു

കൊച്ചി: കേരള നിയമസഭയിൽ അവതരിപ്പിക്കുന്ന പൊതുജനാരോഗ്യ ബില്ലിലെ ഹൈന്ദവ വിരുദ്ധ പരാമർശനങ്ങൾ ഒഴിവാക്കണമെന്നും മതപരിവർത്തനം ചെയ്യുന്ന പട്ടികജാതി - പട്ടികവർഗ്ഗ ജന വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം നിഷേധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന ഘടകം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. ഹൈന്ദവ വിശ്വാസങ്ങളേയും ആയുർവേദ ശാസ്ത്രത്തിനെയും തകർക്കുന്ന രീതിയിൽ പഞ്ചഗവ്യം ഉൾപ്പടെയുള്ള ഗോ അധിഷ്ഠിത ഉത്പന്നങ്ങളെ അനാവശ്യ ഉൽപ്പന്നങ്ങളായി വ്യാഖ്യാനിച്ചു കൊണ്ടു തയ്യാറാക്കിയ പൊതുജനാരോഗ്യ ബിൽ പിൻവലിക്കണമെന്നും ഹിന്ദു മത വിശ്വാസികളായ പട്ടികജാതി പട്ടിക വർഗക്കാർക്ക് മാത്രമായി സംവരണം തുടരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ ഗവർണർ എടുക്കുന്ന തീരുമാനങ്ങളിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയും വിശ്വഹിന്ദു പരിഷത്ത് വാഗ്ദാനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, വൈസ് പ്രസിഡണ്ട് അഡ്വ. അനിൽ വിളയിൽ, സംഘടനാ സെക്രട്ടറി കെ.ഗിരീഷ് കുമാർ ,സംസ്ഥാന ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ കെ.എൻ. സതീഷ് ഐ. എ എസ്, ഗിരീഷ് രാജൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Kerala state unit of Vishwa Hindu Parishad submitted a petition to Governor Arif Mohammad Khan

Similar Posts