Kerala
തെരുവുനായകൾക്കെതിരെയുള്ള അതിക്രമം തടയണം: സർക്കുലർ പുറപ്പെടുവിച്ച്‌ ഡി.ജി.പി
Kerala

'തെരുവുനായകൾക്കെതിരെയുള്ള അതിക്രമം തടയണം': സർക്കുലർ പുറപ്പെടുവിച്ച്‌ ഡി.ജി.പി

Web Desk
|
16 Sep 2022 7:56 AM GMT

തെരുവുനായ ശല്യം പരിഹരിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും.

തിരുവനന്തപുരം: തെരുവു നായകൾക്കെതിരെയുള്ള അതിക്രമം തടയണമെന്ന് നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ.നായ്ക്കളെ ഉപദ്രവിക്കുന്നതും വിഷം നൽകുന്നതും തടയണമെന്ന് എസ് എച്ച് ഒമാർക്ക് ഡിജിപി അനിൽ കാന്ത്‌ നിർദേശം നൽകി.

തെരുവ് നായകൾ പൊതുജനങ്ങളെ മാരകമായ രീതിയിൽ കടിച്ച് പരിക്കേല്പ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പൂർണമായും ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ത്വരിതഗതിയിൽ തന്നെ സ്വീകരിച്ചു വരുന്ന സാഹചര്യത്തിൽ പൗരന്മാർ നിയമം കയ്യിലെടുക്കരുതെന്ന്‌ ഡിജിപി സർക്കുലറിൽ അറിയിച്ചു.

തെരുവുനായ വിഷയത്തിൽ ജനങ്ങൾ നിയമം കയ്യിലെടുക്കാതിരിക്കാൻ പൊലീസ് സർക്കുലർ പുറപ്പെടുവിക്കണമെന്നും ഇത് ഇന്ന് മൂന്ന് മണിക്ക് കേസ് പരിഗണിക്കുമ്പോൾ സർക്കുലർ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി സർക്കുലർ പുറപ്പെടുവിച്ചത്.

തെരുവുനായ ശല്യം പരിഹരിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും.

Similar Posts