![സംസ്ഥാനത്ത് വാക്‌സിൻ ഉൽപാദിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം സംസ്ഥാനത്ത് വാക്‌സിൻ ഉൽപാദിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം](https://www.mediaoneonline.com/h-upload/2021/06/09/1230029-vaccine.webp)
സംസ്ഥാനത്ത് വാക്‌സിൻ ഉൽപാദിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം
![](/images/authorplaceholder.jpg?type=1&v=2)
തിരുവനന്തപുരം തോന്നക്കൽ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിന്‍ യൂനിറ്റ് ആരംഭിക്കുന്നത്
കേരളത്തിൽ വാക്‌സിൻ ഉൽപാദന യൂനിറ്റ് ആരംഭിക്കുന്നു. തിരുവനന്തപുരം തോന്നക്കൽ ലൈഫ് സയൻസ് പാർക്കിലാണ് യൂനിറ്റ് ആരംഭിക്കുന്നത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാക്‌സിൻ ഉൽപാദിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്.
ഡോ. എസ് ചിത്ര ഐഎഎസിനായിരിക്കും വാക്‌സിൻ നിർമ്മാണ പദ്ധതിയുടെ ചുമതല. ചിത്രയെ പ്രോജക്ട് ഡയറക്ടറായി നിയമിക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെപി സുധീർ ചെയർമാനായി പദ്ധതിയുടെ വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. സംസ്ഥാനതല കോവിഡ് മാനേജ്‌മെന്റ് വിദഗ്ധ സമിതി അംഗമായ ഡോ. ബി ഇക്ബാൽ, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടറിയിൽ വാക്‌സിൻ വിദഗ്ധനായ ഡോ. വിജയകുമാർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. രാജമാണിക്യം എന്നിവർ ഇതിൽ അംഗങ്ങളായിരിക്കും.
വാക്‌സിൻ ഉൽപാദനവുമായി ബന്ധപ്പെട്ട് പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കാൻ സംഘത്തെ ചുമതലപ്പെടുത്തി. വാക്‌സിൻ ഉൽപാദനം ഉടൻ തന്നെ യാഥാർത്ഥ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.