Kerala
36 യു.യു.സിമാരെ അയോഗ്യരാക്കി കേരള സർവകലാശാല
Kerala

36 യു.യു.സിമാരെ അയോഗ്യരാക്കി കേരള സർവകലാശാല

Web Desk
|
10 Jun 2023 8:58 AM GMT

സർവകലാശാല തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളനുസരിച്ചുള്ള പ്രായപരിധി കഴിഞ്ഞവരായതിനാലാണ് ഇവരെ അയോഗ്യരാക്കിയത്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഉൾപ്പെട്ട 36 യു.യു.സിമാരെ അയോഗ്യരാക്കി കേരള സർവകലാശാല. സർവകലാശാല തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളനുസരിച്ചുള്ള പ്രായപരിധി കഴിഞ്ഞവരായതിനാലാണ് ഇവരെ അയോഗ്യരാക്കിയത്. ഇവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാനും സിണ്ടിക്കേറ്റ് തീരുമാനിച്ചു.

മുപ്പതോളം കോളേജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടില്ല. ഈ കോളജുകൾ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കണം എന്നും സിൻഡിക്കേറ്റ് അറിയിച്ചു.

കാട്ടാക്കട കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് കോളേജുകളോട് സർവകലാശാല യു.യു.സിമാരുടെ പട്ടിക ആവശ്യപ്പെട്ടത്. കാട്ടക്കട ക്രിസ്ത്യൻ കോളജ് യു.യു.സി ആയ വിശാഖ് പ്രായപരിധി കഴിഞ്ഞ ആളാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് സർവകലാശാല കോളജുകളോട് യു.യു.സിമാരുടെ പട്ടിക ആവശ്യപ്പെട്ടത്. സർവകലാശാല തലത്തിൽ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട വിദ്ഗദ സമിതി ഈ പട്ടിക പരിശോധിച്ച ശേഷമാണ് 36 യു.യു.സിമാരെ അയോഗ്യരാക്കിയത്.

Similar Posts