Kerala
Kerala university syndicate, Kerala University
Kerala

വിവാദങ്ങൾക്കിടെ കേരള സർവകലാശാലയിൽ ഇന്ന് നിർണായക സിൻഡിക്കേറ്റ് യോഗം

Web Desk
|
28 Dec 2023 2:43 AM GMT

സെനറ്റിലേക്ക് ചാൻസലർ നോമിനേറ്റ് ചെയ്ത വിദ്യാർഥി പ്രതിനിധികളുടെ യോഗ്യത സംബന്ധിച്ച വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കേരള സർവകലാശാലയിൽ ഇന്ന് നിർണായക സിൻഡിക്കേറ്റ് യോഗം. സെനറ്റ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയം യോഗത്തിൽ ചർച്ചയാകും. സർവകലാശാല കാമ്പസിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച ബോർഡുകളും യോഗത്തിൽ ചർച്ചാവിഷയമാകും.

സെനറ്റിലേക്ക് ചാൻസലർ നോമിനേറ്റ് ചെയ്ത വിദ്യാർഥി പ്രതിനിധികളുടെ നിയമനമാണ് വിവാദമായത്. ഇവരെ നിയമിച്ചതിന്റെ നടപടിക്രമങ്ങൾ യോഗത്തിൽവെക്കണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗവർണർ സെനറ്റ് പ്രതിനിധികളെ നോമിനേറ്റ് ചെയ്തതെന്ന് സി.പി.എം ആരോപിച്ചിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കാമ്പസിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റണമെന്ന് വി.സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് എസ്.എഫ്.ഐ അംഗീകരിച്ചിരുന്നില്ല. ബോർഡ് മാറ്റാൻ സാധിക്കില്ലെന്നും അത് വിദ്യാർഥികളുടെ ജനാധിപത്യ അവകാശമാണെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ രജിസ്ട്രാറെ അറിയിച്ചിരുന്നു. ഈ വിഷയവും ഇന്നത്തെ യോഗം ചർച്ച ചെയ്യും.

Similar Posts