Kerala
Kerala
കേരള വിസി നിയമനം; നിർണ്ണായക സെനറ്റ് യോഗത്തിൽ ക്വാറം തികഞ്ഞില്ല; ഇടത് അംഗങ്ങൾ വിട്ടുനിന്നു
|11 Oct 2022 6:00 AM GMT
വി.സി അടക്കം 13 അംഗങ്ങൾ മാത്രമാണ് യോഗത്തിനെതിയത്
തിരുവനന്തപുരം: കേരളസർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ടനിർണ്ണായക സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ വിട്ടു നിന്നതോടെ യോഗത്തിൽ ക്വാറം തികഞ്ഞില്ല.യോഗം നിയമ വിരുദ്ധമാണെന്നാണ് എൽഡിഎഫ് അംഗങ്ങളുടെ നിലപാട്. ഇതോടെ നിർണ്ണായക സെനറ്റ് യോഗം ഫോറം തികയാതെ പിരിഞ്ഞു.
വി.സി അടക്കം 13 അംഗങ്ങൾ മാത്രമാണ് യോഗത്തിനെതിയത്.19 പേരാണ് ക്വാറം തികയാൻ വേണ്ടിയിരുന്നത്. ഭരണപക്ഷ അംഗങ്ങൾ പൂർണമായി വിട്ടുനിന്നു. പ്രതിപക്ഷ അംഗങ്ങൾ യോഗത്തിന് ശേഷം സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.
അതേസമയം, സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിലും വിസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവർണറുടെ നീക്കം. സെർച്ച് കമ്മിറ്റിയുടെ കാലാവധി ഒരു മാസം കൂടി നീട്ടുന്നതിനെക്കുറിച്ചും രാജ്ഭവൻ ആലോചിക്കുന്നുണ്ട്. ഈമാസം 24നാണ് നിലവിലെ വൈസ് ചാൻസിലർ വി പി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്.