Kerala
കിളികൊല്ലൂരിലെ പൊലീസ് അതിക്രമം: സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചു
Kerala

കിളികൊല്ലൂരിലെ പൊലീസ് അതിക്രമം: സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചു

Web Desk
|
11 Nov 2022 4:41 PM GMT

തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി

കൊല്ലം: കൊല്ലം കിളികൊല്ലൂരിലെ പൊലീസ് അതിക്രമത്തിന് ഇരയായ സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.

പൊലീസുകാർക്കെതിരായ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ഹരജിയിലുണ്ട്. ഹർജി തിങ്കളാഴ്ച പരിഗണിക്കും. കിളികൊല്ലൂർ സ്വദേശികളായ വിഷ്ണു , വിഘ്നേഷ് എന്നിവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ഇരുവർക്കുമെതിരെ കളളക്കേസെടുത്തെന്നുമാണ് പരാതി.

Similar Posts