Kerala
Kizhuvilam Service Cooperative Bank Manager-in-Charge Ajaykumar arrested in Rs 1.62 crore fraud case, Kizhuvilam Service Cooperative Bank 1.62 crore fraud case, Ajaykumar

പിടിയിലായ അജയ്കുമാര്‍

Kerala

1.62 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: സഹകരണ ബാങ്ക് മാനേജർ അറസ്റ്റിൽ

Web Desk
|
21 July 2023 4:26 PM GMT

ചിറയിൻകീഴ് സ്വദേശി അജയ്കുമാറാണ് പിടിയിലായത്

തിരുവനന്തപുരം: 1.62 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ സഹകരണ ബാങ്ക് മാനേജർ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറാണ് പിടിയിലായത്. തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് ഇയാള്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയത്.

2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ കിഴുവിലം സർവീസ് സഹകരണ ബാങ്കിൽ മാനേജർ ഇൻചാർജായി ജോലി ചെയ്തുവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ്. ബാങ്കിലെ നിക്ഷേപകരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ വ്യാജരേഖകളുണ്ടാക്കിയും വ്യാജ ഒപ്പിട്ടും ലോൺ അനുവദിച്ചാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്.

ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം റൂറൽ പൊലീസാണ് അജയ്കുമാറിനെ അറസ്റ്റ് ചെയ്തത്.

Summary: Thiruvananthapuram Kizhuvilam Service Co-operative Bank ex-manager in-charge Ajay Kumar from Chirainkeez arrested in Rs 1.62 crore financial fraud case

Similar Posts