Kerala
Decision to give relief to TP case accused government agenda: KK Rama with criticism,latets newsടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ട: വിമർശനവുമായി കെ.കെ രമ
Kerala

ടി.പി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ്: ' സര്‍ക്കാര്‍ കോടതി വിധിക്കുപോലും പുല്ലുവില കല്‍പ്പിക്കുന്നു, നിയമപരമായി നേരിടും'; കെ.കെ രമ

Web Desk
|
22 Jun 2024 2:53 AM GMT

കൊലയാളി സംഘത്തിലെ ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം

കോഴിക്കോട്: ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ. ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലു വില കൽപ്പിക്കുകയാണെന്നും കെ.കെ രമ മീഡിയവണിനോട് പറഞ്ഞു.

കൊലയാളി സംഘത്തിലെ ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

'പ്രതികൾക്ക് യാതൊരു ശിക്ഷാഇളവും നൽകരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതിനെ മറികടന്നുകൊണ്ടാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. നിയമപരമായി ഇതിനെതിരെ മുന്നോട്ട് പോകും. സർക്കാറിന്റേത് കോടതിയലക്ഷ്യ നടപടി കൂടിയാണ്. കോടതിവിധികൾ പോലും ഞങ്ങൾക്ക് പുല്ലുവിലയാണ് എന്നാണ് ഇതിലൂടെ സർക്കാർ പറയുന്നത്. നേരത്തെയും ടിപികേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം നടന്നിരുന്നു. വലിയ പ്രതിഷേധം ഉയർന്നതോടെയാണ് ഇതിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞത്. ഇപ്പോഴത് സർക്കാർ വീണ്ടും അതിനുള്ള പൊടിതട്ടിയെടുക്കുകയാണ്..'രമ പറഞ്ഞു.

'സർക്കാർ എപ്പോഴും പ്രതികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചവരാണ്. ജയിലിൽ കഴിഞ്ഞതിനേക്കാൾ കൂടുതൽ പ്രതികൾ പുറത്താണ് കഴിഞ്ഞിട്ടുള്ളത്. കോവിഡ് സമയത്ത് പ്രതികള്‍ ഒന്നരവർഷത്തോളം പുറത്തായിരുന്നു. പ്രതികൾക്കായാണ് സർക്കാർ നിലകൊള്ളുന്നത്. അധികാരവും നിയമവും ഭരണവും കൈയിലുള്ളവർക്ക് എന്തും ചെയ്യാമെന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. ഇതിനെ നിയമപരമായി നേരിടുക എന്നത് മാത്രമാണ് സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കുന്നത്'.. രമ പറഞ്ഞു.


Similar Posts