![ഇയാൾ നമ്മളെ കൊയപ്പത്തിലാക്കും: കെ.ടി ജലീലിനെക്കുറിച്ച് ശൈലജ ടീച്ചറുടെ ആത്മഗതം ഇയാൾ നമ്മളെ കൊയപ്പത്തിലാക്കും: കെ.ടി ജലീലിനെക്കുറിച്ച് ശൈലജ ടീച്ചറുടെ ആത്മഗതം](https://www.mediaoneonline.com/h-upload/2022/08/23/1314588-sjhailaja.webp)
"ഇയാൾ നമ്മളെ കൊയപ്പത്തിലാക്കും": കെ.ടി ജലീലിനെക്കുറിച്ച് ശൈലജ ടീച്ചറുടെ ആത്മഗതം
![](/images/authorplaceholder.jpg?type=1&v=2)
വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: കെ.ടി ജലീലിനെക്കുറിച്ചുള്ള ആത്മഗതത്തെ തുടർന്ന് കെ.കെ ശൈലജ ടീച്ചർ വിവാദത്തിൽ. 'ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും' എന്ന് ജലീലിനെക്കുറിച്ച് ശൈലജ നടത്തിയ പരാമർശം മൈക്ക് ഓഫ് ചെയ്യാഞ്ഞതിനാൽ ഉച്ചത്തിൽ കേട്ടത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് ചർച്ചയായത്.
ജലീൽ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോഴായിരുന്നു ശൈലജ ടീച്ചറുടെ പരാമർശം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിശദീകരണവുമായി ടീച്ചർ രംഗത്തെത്തി.
"നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്". ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.