'സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മലപ്പുറത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു'; ആരോപണവുമായി കെഎം ഷാജി
|എസ്പിയായിരുന്ന സുജിത് ദാസിനെ ഒപ്പംകൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടി
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. എസ്പിയായിരുന്ന സുജിത് ദാസിനെ ഒപ്പംകൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറമെന്നും ഷാജി പറഞ്ഞു.
ഐപിസിക്ക് പകരം ബിഎൻഎസ് നിലവിൽ വന്നപ്പോൾ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറം. ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്ന സുജിത്ദാസും അജിത്കുമാറും ജില്ലാ സെക്രട്ടറിയും പിണറായി വിജയനുമാണ് ഈ കണക്ക് ഉണ്ടാക്കിയതെന്നും ഷാജി ആരോപിച്ചു.
മലപ്പുറം അരീക്കോട് നടന്ന ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെഎം ഷാജി. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയപത്രം പ്രസിദ്ധീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പിആർ ഏജൻസി അഭിമുഖം വേണോ എന്ന് ചോദിച്ച് ഡൽഹിയിൽ നടക്കുകയായിരുന്നുവെന്നും ഷാജി പരിഹസിച്ചു.
Summary: Muslim League leader KM Shaji accused CPM Malappuram district secretary EN Mohandas of trying to implement RSS agenda in Malappuram