Kerala
55 മണിക്കൂർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി പിണറായിയെ തൊടുന്നില്ല: കെ.എം ഷാജി
Kerala

55 മണിക്കൂർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി പിണറായിയെ തൊടുന്നില്ല: കെ.എം ഷാജി

Web Desk
|
23 Jun 2022 4:30 PM GMT

വീടിന്റെ മതില് ചാടിക്കടന്നാണ് പി.ചിദംബരത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. എന്നാൽ ലാവ്‌ലിൻ കേസുവെച്ച് വിലപേശി ആർഎസ്എസ് കേരളത്തിൽ അവരുടെ അജണ്ട നടപ്പാക്കുകയാണ്.

കോഴിക്കോട്: 55 മണിക്കൂർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി പിണറായി വിജയനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കെ.എം ഷാജി. കേരളത്തിൽ ആർഎസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നത് സിപിഎമ്മിലൂടെയാണെന്നും ഷാജി ആരോപിച്ചു. വീടിന്റെ മതില് ചാടിക്കടന്നാണ് പി.ചിദംബരത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. എന്നാൽ ലാവ്‌ലിൻ കേസുവെച്ച് വിലപേശി ആർഎസ്എസ് കേരളത്തിൽ അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഓരോ കാര്യങ്ങൾ പരിശോധിച്ചാലും അത് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സൗഹൃദസംഗമങ്ങളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. കേരളത്തിലെ ബിജെപി ഒരു തമാശയാണ്. തൃക്കാക്കരയിൽ അടക്കം അവരുടെ സ്ഥാനാർഥിയെ നോക്കിയാൽ അത് മനസ്സിലാകും. കേരളത്തിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ അവർ വിലക്കെടുത്ത പാർട്ടിയാണ് സിപിഎം എന്നും ഷാജി പറഞ്ഞു.

അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങൾ ഇറങ്ങിത്തിരിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാബരി തകർച്ചയുടെ കാലത്ത് മുഹമ്മദലി ശിഹാബ് തങ്ങൾ ചെയ്തതുപോലെയാണ് സാദിഖലി തങ്ങൾ ഇറങ്ങിയത്. അത്തരം സംഘടനകൾ വളർന്നാൽ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞ കേരളത്തിലെ പൊതുസമൂഹം ഒപ്പംനിന്നെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts