സച്ചാര്‍ കമ്മറ്റിയെ പാലോളി കമ്മറ്റി അട്ടിമറിച്ചെന്ന് കെ.എം ഷാജി
|മാലിക് സിനിമക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഷാജി ഉന്നയിച്ചത്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് സംവിധായകന് കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെരുപ്പ് നക്കികളായ ചിലരെക്കൊണ്ട് ചരിത്രത്തെ മാറ്റിയെഴുതാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലോളി കമ്മറ്റി സച്ചാര്‍ കമ്മറ്റിയെ അട്ടിമറിച്ച കമ്മറ്റിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കിയാല്‍ എല്ലാ ആനുകൂല്യങ്ങളും അങ്ങനെയാക്കണം. ആനുകൂല്യങ്ങള്‍ ആര്‍ക്കാണ് കൂടുതല്‍ കിട്ടിയതെന്ന് സര്‍ക്കാര്‍ പറയണം. ഒരു സമുദായത്തിന്റെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും ഷാജി പറഞ്ഞു.
മാലിക് സിനിമക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഷാജി ഉന്നയിച്ചത്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് സംവിധായകന് കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെരുപ്പ് നക്കികളായ ചിലരെക്കൊണ്ട് ചരിത്രത്തെ മാറ്റിയെഴുതാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാധ്യമങ്ങള്‍ കഥ മെനയുകയാണ്. അന്വേഷണത്തിന് ശേഷം ഈ വിഷയത്തില്‍ പ്രതികരിക്കാം. തനിക്ക് കര്‍ണാടകയില്‍ 500 ഏക്കറും മഹാരാഷ്ട്രയില്‍ 2000 ഏക്കറും ഭൂമിയുണ്ടെന്നും പരിഹാസത്തോടെ ഷാജി പ്രതികരിച്ചു.