Kerala
പ്രവാചക ചരിത്രം വളച്ചൊടിച്ചു, എന്തിനാണ് ഫാഷിസ്റ്റുകൾക്ക് മരുന്നിട്ടുകൊടുക്കുന്നത്; എസ്ഡിപിഐക്കെതിരെ കെഎം ഷാജി
Kerala

പ്രവാചക ചരിത്രം വളച്ചൊടിച്ചു, എന്തിനാണ് ഫാഷിസ്റ്റുകൾക്ക് മരുന്നിട്ടുകൊടുക്കുന്നത്; എസ്ഡിപിഐക്കെതിരെ കെഎം ഷാജി

Web Desk
|
21 Sep 2022 1:11 PM GMT

"മാറിമറിഞ്ഞ് എസ്ഡിപിഐ എന്ന് രാഷ്ട്രീയരൂപം മാറി വന്നപ്പോഴും കത്തിയും വെട്ടും കുത്തും തന്നെയാണ്"

കോഴിക്കോട്: പ്രവാചക ചരിത്രം വളച്ചൊടിച്ച് ഫാഷിസ്റ്റുകൾക്ക് മരുന്നിട്ടു കൊടുക്കുന്നത് എന്തിനാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. അക്രമങ്ങളെ ന്യായീകരിക്കാൻ ചരിത്രം വളച്ചൊടിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്തു നടന്ന പോപുലർ ഫ്രണ്ട് റാലിയിൽ അഫ്‌സൽ ഖാസിമി നടത്തിയ പ്രസംഗത്തെ വിമർശിച്ചാണ് ഷാജിയുടെ പ്രതികരണം.

'അന്യായമായി ഒരാളെ കൊല്ലരുത് എന്ന് പ്രവാചകനെ പഠിപ്പിച്ചത് അല്ലാഹുവാണ്. യാതൊരു ഭയപ്പാടുമില്ലാതെ പ്രവാചകൻ പറയുന്നത് എന്നെ അല്ലാഹു രക്ഷിക്കുമെന്നാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ് കഴുത്തിൽ കത്തി വരുമ്പോഴും നാഥൻ എന്നെ രക്ഷിക്കുമെന്ന് പറയുന്നത്. നമ്മൾ ജീവിക്കുന്നത് സുതാര്യമായ ഒരു കമ്യൂണിറ്റിയിലാണ്. ഏതു ക്യാമറയിലാണ് കുടുങ്ങുന്നത് എന്നറിയില്ല. എല്ലാ അനക്കങ്ങളും ക്യാമറയിലാണ്. എന്ത് അസംബന്ധമാണ് പറയുന്നത്. സെൻസിറ്റീവായ കാലത്ത് നിങ്ങൾ എന്തിനാണ് ഫാഷിസ്റ്റുകൾക്ക് മരുന്നിടുന്നത്?' - അദ്ദേഹം ചോദിച്ചു.

'വിശ്വാസത്തെ മുന്നിൽവച്ചാണ് എൻഡിഎഫ് വന്നത്. മാറിമറിഞ്ഞ് എസ്ഡിപിഐ എന്ന് രാഷ്ട്രീയരൂപം മാറി വന്നപ്പോഴും കത്തിയും വെട്ടും കുത്തും തന്നെയാണ്. പേരേ മാറുന്നുള്ളൂ, സ്വഭാവം മാറുന്നില്ല. രൂപം മാറുന്നില്ല.' - അദ്ദേഹം ചൂണ്ടിക്കാട്ടി.



Similar Posts