Kerala
നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് കെ.എം ഷാജി
Kerala

നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് കെ.എം ഷാജി

Web Desk
|
8 Aug 2021 3:56 AM GMT

വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്. മുസ്‌ലിം ലീഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പ് മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരുന്നത്.

മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് കെ.എം ഷാജി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. എതിരഭിപ്രായക്കാരനോട് പകപോക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്. മുസ്‌ലിം ലീഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പ് മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും ഷാജി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം.

വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്.

ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്.

ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം.

എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.


Similar Posts