Kerala
യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയിൽ കെ.എം.സി.സി പ്രതിനിധി പങ്കെടുത്തു
Kerala

യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയിൽ കെ.എം.സി.സി പ്രതിനിധി പങ്കെടുത്തു

Web Desk
|
17 Jun 2022 7:52 AM GMT

മികച്ച രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്ന സർക്കാരിനെ പ്രതിനിധി പ്രശംസിക്കുകയും ചെയ്തു

തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയിൽ മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി പ്രതിനിധി പങ്കെടുത്തു. മുസ്‌ലിം ലീഗിന്റെ പ്രവർത്തക സമിതി അംഗം കൂടിയായ കെ പി മുഹമ്മദ് കുട്ടിയാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. തനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി അനുമതി നൽകിയെന്നാണ് അദ്ദേഹം പറയുന്നത്.

മികച്ച രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്ന സർക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. പ്രവാസികൾക്ക് ഉറങ്ങാൻ സ്ഥലവും ഭക്ഷണവും നൽകരുതെന്നാണ് കേരള സഭക്കെതിരെ വിമർശനം ഉയരുന്നതെങ്കിലും താൻ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് പങ്കെടുക്കുന്നതെന്നും കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.


KMCC representative participated in the Loka Kerala Sabha boycotted by the UDF

Similar Posts