മുസ്ലിം ന്യൂനപക്ഷങ്ങളെ താലിബാനുമായി ചേര്‍ത്ത് വായിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.എന്‍.എം
|അതിതീവ്ര ഗോത്ര നിയമങ്ങള്‍ അഫ്ഗാന് ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന താലിബാനെ ഇസ്ലാമിന്റെ പേരില്‍ അവതരിപ്പിക്കാനുള്ള നീക്കം ശരിയല്ല. താലിബാനിസത്തെ ഇസ്ലാമിന്റെ പര്യായമായി അവതരിപ്പിക്കാനുള്ള നീക്കം നിന്ദ്യമാണ്. താലിബാനെ ചൂണ്ടി മുസ്ലിംസമൂഹത്തെ മൊത്തത്തില്‍ അധിക്ഷേപിക്കാനുള്ള ബോധപൂര്‍വമായ ശ്രമം കരുതിയിരിക്കണം.
രാജ്യത്തെ ന്യുനപക്ഷങ്ങളുടെ രാജ്യസ്നേഹം ചോദ്യംചെയ്യുന്ന രൂപത്തിലുള്ള ബോധപൂര്‍വ്വമായ നീക്കങ്ങള്‍ ചെറുത്തു തോല്പിക്കണമെന്നു കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. ചോദ്യ പേപ്പര്‍ രൂപത്തില്‍ ഇത്തരം സംശയങ്ങള്‍ വിദ്യാര്‍ത്ഥി മനസ്സുകളിലേക്കു പോലും കുത്തികയറ്റാനുള്ള നീക്കം കരുതിയിരിക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ഇടം നേടിയ മലബാര്‍ സമരത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള ശ്രമം അപലപനീയമാണ്. സ്വാതന്ത്ര്യ സമരചരിത്രം തിരുത്താനുള്ള ഫാഷിസ്റ്റ് ശ്രമം കണ്ടില്ലെന്നു നടിക്കാനാവില്ല.
അതിതീവ്ര ഗോത്ര നിയമങ്ങള്‍ അഫ്ഗാന് ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന താലിബാനെ ഇസ്ലാമിന്റെ പേരില്‍ അവതരിപ്പിക്കാനുള്ള നീക്കം ശരിയല്ല. താലിബാനിസത്തെ ഇസ്ലാമിന്റെ പര്യായമായി അവതരിപ്പിക്കാനുള്ള നീക്കം നിന്ദ്യമാണ്. താലിബാനെ ചൂണ്ടി മുസ്ലിംസമൂഹത്തെ മൊത്തത്തില്‍ അധിക്ഷേപിക്കാനുള്ള ബോധപൂര്‍വമായ ശ്രമം കരുതിയിരിക്കണം. താലിബാന് കഴിഞ്ഞ കാലങ്ങളില്‍ ലോകത്തിനു കാണിച്ചു കൊടുത്ത അപരിഷ്കൃത രീതിയില്‍ നിന്നു കാര്യമായി മാറാത്തിടത്തോളം അവരെ അംഗീകരിക്കാന്‍ വിവേകമതികള്‍ക്കു സാധ്യമല്ല. താലിബാന് പോലുള്ള അതിതീവ്ര സംഘങ്ങളെ മുസ്ലിം സമൂഹം തള്ളിപ്പറയാന്‍ സന്നദ്ധമാകണം. തീവ്രസംഘങ്ങളെ വെള്ളപൂശുന്ന എഴുത്തും ഇടപെടലും കരുതിയിരിക്കണം. അഫ്ഗാനിനെ തീവ്രവാദികളുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഏതു നീക്കവും അംഗീകരിക്കാനാവില്ല. തീവ്രവാദികൂട്ടങ്ങളെ ഉണ്ടാക്കുകയും കാര്യം കഴിയുമ്പോള്‍ പുറംതള്ളി മുസ്ലിം ലോകത്തെ പ്രതികൂട്ടിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കന്‍ തന്ത്രം തിരിച്ചറിയണം. സാമ്രാജ്യത്വശക്തികള്‍ തന്നെയാണ് അഫ്ഗാനിനെ അരാജകത്വത്തിലേക്കു തള്ളിവിട്ടത്. തീവ്രസംഘങ്ങളെ മുന്നില്‍ നിര്‍ത്തി ഇസ്ലാംഭീതി വിതക്കാനുള്ള നീക്കമാണ് നടക്കുന്നത്. സൂക്ഷമന്യുനപക്ഷങ്ങളായ അതിതീവ്രസംഘങ്ങളെ മുസ്ലിം ലോകം തള്ളികളയുമ്പോള്‍ മുസ്ലിങ്ങളുടെ മേല്‍ ഇവരെ അടിച്ചേല്‍പ്പിക്കുന്നതിനു പിന്നിലെ അജണ്ട തിരിച്ചറിയണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു.