Kerala
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം മൂന്നാമത്
Kerala

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം മൂന്നാമത്

Web Desk
|
9 July 2021 2:47 AM GMT

ഇരുപത് വര്‍ഷത്തിനിടെ ആദ്യമായാണ് നാലാം സ്ഥാനത്ത് നിന്ന് കൊച്ചി വിമാനത്താവളം മൂന്നാമതെത്തുന്നത്

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്ത്. കോവിഡ് രണ്ടാംതരംഗം വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനിടെയാണ് പുതിയ കണക്ക് പുറത്തുവന്നത്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലെ കണക്ക് പ്രകാരമാണ് രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍ കൊച്ചി മൂന്നാം സ്ഥാനത്തെത്തിയത്.

ജൂണ്‍മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രണ്ട് ഇരട്ടിയിലിധികം വര്‍ധനവ് രേഖപ്പെടുത്തി. ഇരുപത് വര്‍ഷത്തിനിടെ ആദ്യമായാണ് നാലാം സ്ഥാനത്ത് നിന്ന് കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്ത് എത്തുന്നത്. 2021 മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ 5,89,000 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഏപ്രില്‍ മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ 1,38,000 രാജ്യാന്തര യാത്രക്കാര്‍ വന്നുപോയി. ഈ കണക്ക് പ്രകാരം ഡല്‍ഹിക്ക് പുറകെ രണ്ടാം സ്ഥാനത്താണ് കൊച്ചി. ജൂണിലും യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന് മുമ്പ് പ്രതിവര്‍ഷം ഒരുകോടി യാത്രക്കാര്‍ സിയാല്‍ വഴി കടന്നുപോയിരുന്നു.

Similar Posts