Kerala
Om Prakash
Kerala

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ മറ്റൊരു നടിയും എത്തി

Web Desk
|
11 Oct 2024 4:11 AM GMT

നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലേക്കാണ് എന്ന് ഉറപ്പിച്ചാൽ പൊലീസ് ചോദ്യം ചെയ്യും

കൊച്ചി‌: കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ മറ്റൊരു നടിയും എത്തിയതായി വിവരം. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ് മറ്റൊരു നടിയും എത്തിയത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതിൽ അന്വേഷണം നടക്കുകയാണ്. ഈ മുറിയിലേക്കാണ് എത്തിയതെന്ന് ഉറപ്പിച്ചാൽ നടിയെ ചോദ്യം ചെയ്യും.

അതേസമയം ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയേയും നടി പ്രയാഗ മാര്‍ട്ടിനേയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ശ്രീനാഥ് ഭാസിയും ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. ബിനു ജോസഫുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട് എന്ന് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. അതേസമയം പ്രയാഗയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്.

ഇന്നലെ ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായാണ് സൂചന. താരങ്ങളുടെ ലഹരിപരിശോധന ഉടൻ നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഓംപ്രകാശിനെ മുൻപരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും പൊലീസിനോട് പറഞ്ഞത്.

Similar Posts