ഒരു കോടിയുടെ മയക്കുമരുന്നുമായി കൊച്ചിയില്‍ അഞ്ചംഗ സംഘം പിടിയില്‍
|രണ്ടു കിലോഗ്രാം എം.ഡി.എം.എ കൊണ്ട് വന്ന് വിവിധ ജില്ലകളിൽ സംഘം വിതരണം ചെയ്തിരുന്നു.
ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയില്‍ അഞ്ച് പേര്‍ പിടിയിലായി. കസ്റ്റംസ് പ്രിവന്‍റീവ്, എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് സംഘം അറസ്റ്റിലായത്.
ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ സ്വാകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് ഒരു കിലോയോളം എം.ഡി.എ.എയുമായി സംഘം പിടിയിലാകുന്നത്. കോഴിക്കോട് സ്വദേശി ശ്രീമോൻ ആണ് സംഘത്തിന്‍റെ തലവൻ. ഫാവാസ്, ഫാവാസിന്‍റെ ഭാര്യ ഷബ്ന, കാസർകോട്ട് സ്വദേശി അജ്മൽ, അഫസൽ എന്നിവരടക്കമുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
രണ്ടു കിലോഗ്രാം എം.ഡി.എം.എ കൊണ്ട് വന്ന് വിവിധ ജില്ലകളിൽ ഇവര്‍ വിതരണം ചെയ്തിരുന്നു. ഇവർ കൊണ്ടു വന്ന മൂന്ന് നായ്ക്കളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. നേരത്തെയും കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ചതായി ഇവർ സമ്മതിച്ചിട്ടുണ്ട്.