Kerala
Kochi is among the top ten security zones in the country
Kerala

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും

Web Desk
|
18 Feb 2023 7:05 AM GMT

മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഔദ്യോഗിക സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്

രാജ്യത്തെ അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും. എംജി റോഡ് മുതൽ കുണ്ടന്നൂർ വരെയുള്ള പ്രദേശമാണ് അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.

ആറ് സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ 10 സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലകളായി തെരഞ്ഞെടുത്തിരിക്കുന്നത്. മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഔദ്യോഗിക സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. കൊച്ചിയിലെ 11 ഇടങ്ങളാണ് സുരക്ഷാമേഖലയിലുള്ളത്.

കൊച്ചി നേവൽ ബേസ്, ഷിപ്പ് യാർഡ്, കണ്ടെയ്‌നർ സ്‌റ്റേഷൻ, നേവൽ ജെട്ടി, റോറോ ജെട്ടി, നേവൽ എയർപോർട്ട് എന്നിങ്ങനെയുള്ള പ്രദേശങ്ങളാണ് അതീവസുരക്ഷാമേഖലയിൽ. ഈ പ്രദേശങ്ങൾ ഇനിമുതൽ കർശന നിരീക്ഷണത്തിന്റെ പരിധിയിലായിരിക്കും. സുരക്ഷാമേഖലയിലുള്ള പ്രദേശങ്ങളുടെ വിവരങ്ങൾ പങ്കു വയ്ക്കുന്നതിനടക്കം ഇനി മുതൽ വിലക്കുണ്ടായേക്കും. പ്രതിഷേധങ്ങൾ, ചിത്രീകരണങ്ങൾ എന്നിവയൊക്കെ പ്രദേശത്ത് വിലക്കാനുള്ള സാധ്യതയുമുണ്ട്.

Similar Posts