'ഗാന്ധിജിക്കും നെഹ്റുവിനും ചുരുക്കപ്പേരുകൾ പോരാ'; കൊച്ചി മെട്രോ സ്റ്റേഷൻ പേരുകൾ വികസിപ്പിക്കണമെന്ന് കോൺഗ്രസ്
|ആവശ്യവുമായി കൊച്ചി മെട്രോക്ക് നിവേദനം നൽകി
കൊച്ചി: മെട്രോയുടെ രണ്ട് സ്റ്റേഷനുകളുടെ പേരുകൾ വികസിപ്പിച്ച് എഴുതണമെന്ന ആവശ്യവുമായി കോൺഗ്രസ്. എം.ജി റോഡ് എന്നത് മഹാത്മാഗാന്ധി റോഡ് എന്നും ജെ.എൽ.എൻ സ്റ്റേഡിയം എന്നത് ജവഹർലാൽ നെഹ്റു സ്റ്റേഡിയമെന്നും മാറ്റണമെന്നാണ് ആവശ്യം.
ചുരുക്കപ്പേരുകൾ വികസിപ്പിച്ച് എഴുതാതിരുന്നാൽ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പേരിലുള്ളതാണ് സ്റ്റേഷനെന്ന് തിരിച്ചറിയാതെ പോകുമെന്ന് എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് കൊച്ചി മെട്രോ അധികൃതരെ സമീപിച്ചിട്ടുണ്ട്. കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റയ്ക്കാണ് നിവേദനം നൽകിയത്.
പ്രശ്നം കൊച്ചി മെട്രോ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പ് ലഭിച്ചെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ മറ്റ് ആഘോഷ പരിപാടികൾക്കൊപ്പം ചരിത്രപ്രാധാന്യമുള്ളൊരു ഉദ്യമത്തിനുകൂടിയാണ് എറണാകുളത്തെ കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്തിരിക്കുന്നത്.
Summary: Congress has demanded to change two names of the two stations of Kochi Metro as MG Road to Mahatma Gandhi Road and JLN Stadium to Jawaharlal Nehru Stadium.