Kerala
കൊടകര കള്ളപ്പണ കേസ്; പ്രാഥമിക പരിശോധ നടക്കുന്നതായി ഇ.ഡി ഹൈക്കോടതിയിൽ
Kerala

കൊടകര കള്ളപ്പണ കേസ്; പ്രാഥമിക പരിശോധ നടക്കുന്നതായി ഇ.ഡി ഹൈക്കോടതിയിൽ

Web Desk
|
15 Nov 2021 8:01 AM GMT

പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പോലിസ് അന്വേഷണം നടക്കുകയാണെന്നും ഇ.ഡി അറിയിച്ചു.

കൊടകര കള്ളപ്പണ കേസിൽ പ്രാഥമിക പരിശോധ നടക്കുന്നതായി ഇ.ഡി ഹൈക്കോടതിയിൽ. കുറ്റപത്രം സമർപ്പിച്ചെങ്കിലും പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പോലിസ് അന്വേഷണം നടക്കുകയാണെന്നും ഇ.ഡി അറിയിച്ചു. പോലീസ് അന്വേഷണം ഇഡി അന്വേഷണത്തിന് തടസ്സമല്ലെന്ന് സംസ്ഥാന സർക്കാരും നിലപാടെടുത്തു.

കേസ് അന്വേഷണത്തിൽ നിലപാട് അറിയിക്കാൻ ഇ ഡി സാവകാശം തേടി. കേസിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി ഈ മാസം 24 ലേക്ക് മാറ്റി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരാണ് ഹരജി നൽകിയത്.

കേസിൽ കൂടുതൽ പണം അന്വേഷണ സംഘം കഴിഞ്ഞ മാസം കണ്ടെടുത്തിരുന്നു. പ്രതികളിൽ ഒരാളായ ദീപ്തിയുടെ സുഹൃത്ത് ഷിന്റോയുടെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 140,000 രൂപ കണ്ടെടുത്തത്. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്തി. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപയാണ്. ബാക്കി കവർച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമർപ്പിച്ച ശേഷം കേസിൽ തുടർ അന്വേഷണം തുടങ്ങിയത്.

Related Tags :
Similar Posts