Kerala
കൊടകര ബിജെപി കൊള്ളപ്പണക്കേസ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹൈക്കോടതി
Kerala

കൊടകര ബിജെപി കൊള്ളപ്പണക്കേസ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹൈക്കോടതി

Web Desk
|
16 July 2021 7:44 AM GMT

കേസിൽ നിഗൂഢമായ ഒട്ടേറെ കാര്യങ്ങൾ പുറത്തു വരാൻ ഉണ്ടന്ന് കോടതി നിരീക്ഷിച്ചു

കൊടകര കള്ളപ്പണകവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതെന്നു ഹൈക്കോടതി. കള്ളപ്പണത്തിന്‍റെ ഉറവിടം, പണം എത്തിച്ചത് എന്തിനു വേണ്ടി തുടങ്ങി നിഗൂഢമായ പല വിവരങ്ങളും പുറത്തുവരാനുണ്ട്. പ്രതികളുടെ ജാമ്യഹരജി തള്ളിയ ഉത്തരവിലാണ് കോടതി പരാമർശം.

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതി പരാമർശം. കേസിൽ നിഗൂഢമായ ഒട്ടേറെ കാര്യങ്ങൾ പുറത്തു വരാൻ ഉണ്ടന്ന് കോടതി നിരീക്ഷിച്ചു. ചില പ്രധാന പ്രതികൾ ഇപ്പോഴും പുറത്തുണ്ട്. കുഴൽപ്പണത്തിന്‍റെ ഉറവിടം, പണം എത്തിച്ചത് എന്തിനു വേണ്ടി എന്നത് കണ്ടെത്തണം എന്നും ഹൈകോടതി നിർദേശിച്ചു.

കേസിൽ വെളിപ്പെടാത്ത നിരവധി കാര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്നും കോടതി ചൂണ്ടി കാട്ടി. അരീഷ്, അബ്ദുൽ ഷാഹിദ്, ബാബു, മുഹമ്മദ്‌ അലി, റൗഫ് അടക്കം പത്ത് പേരുടെ ഹരജിയാണ് തള്ളിയത്. കവർച്ച നടത്തിയ കുഴൽപണം പൂർണയി കണ്ടെത്തിയില്ല എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിചിരുന്നു

പ്രധാന സാക്ഷികളെ ഇനിയും ചോദ്യം ചെയ്യാൻ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്നാണ് ഹരജി തള്ളിയത്. 3.5 കോടിയുടെ കുഴൽപണക്കേസിൽ തങ്ങൾക്കു പങ്കില്ലെന്നും കൊണ്ടുവന്ന പണം പാര്‍ട്ടിക്കാര്‍ വീതിച്ചെടുത്തന്നും തങ്ങള്‍ നിരപരാധികളാണെന്നും ചൂണ്ടികാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ നലകിയത്. ത്യശൂര്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Similar Posts