Kerala
Kodakara case: Tirur Satish will fully cooperate with the investigation
Kerala

കൊടകരക്കേസ്: അന്വേഷണത്തോട് പൂർണമായി സഹകരിക്കും-തിരൂർ സതീശ്

Web Desk
|
1 Nov 2024 9:31 AM GMT

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച പണം വിവിധ മണ്ഡലങ്ങളിലെ പ്രവർത്തനത്തിന് വിതരണം ചെയ്തെന്നും സതീശ് പറഞ്ഞു.

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ അന്വേഷണങ്ങളോടും സഹകരിക്കും. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണസംഘത്തോടും പറയും. ബിജെപി ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു പഠിപ്പിച്ചതനുസരിച്ചാണ് നേരത്തെ മൊഴി നൽകിയതെന്നും സതീശ് പറഞ്ഞു.

ചാക്കിൽെക്കെട്ടി കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് സാമഗ്രികളാണ് എന്നാണ് തന്നോട് പറഞ്ഞിരുന്നു. തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച പണം പിന്നെ അവിടെനിന്ന് കൊണ്ടുപോയിട്ടില്ല. കൊടകരയിൽ കൊണ്ടുപോയത് വെറെ പണമാണ്. ചാക്കുകെട്ട് ശ്രദ്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റും ട്രഷററും പറഞ്ഞിരുന്നു. കൊടകര കവർച്ച സംബന്ധിച്ച വാർത്ത കണ്ടപ്പോഴാണ് ചാക്കിൽ പണമാണെന്ന് മനസ്സിലായത്. ഓഫീസിൽനിന്ന് പല മണ്ഡലങ്ങളിലേക്ക് നേതാക്കളെത്തി പണം കൊണ്ടുപോയെന്നും സതീശ് പറഞ്ഞു.

Similar Posts