Kerala
കൊടകര കുഴല്‍പ്പണ കവർച്ചാകേസ്: പണം കൊടുത്തുവിട്ട ധർമരാജന്‍‌  ആര്‍.എസ്.എസ്  പ്രവർത്തകനെന്ന് പൊലീസ്
Kerala

കൊടകര കുഴല്‍പ്പണ കവർച്ചാകേസ്: പണം കൊടുത്തുവിട്ട ധർമരാജന്‍‌ ആര്‍.എസ്.എസ് പ്രവർത്തകനെന്ന് പൊലീസ്

Web Desk
|
29 April 2021 6:44 AM GMT

പണം കൊടുത്തയച്ച വാഹനത്തിന്റെ ഉടമ ധർമരാജൻ ആര്‍.എസ്.എസു കാരനാണെന്ന് എസ്.പി ജി പൂങ്കുഴലി പറഞ്ഞു. സസ്പെൻഷനിലായ പൊലീസുകാർക്ക് കേസുമായി ബന്ധമില്ലെന്നും എസ്.പി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക്. പണം കൊടുത്തയച്ച വാഹനത്തിന്റെ ഉടമ ധർമരാജൻ ആര്‍.എസ്.എസു കാരനാണെന്ന് എസ്.പി ജി പൂങ്കുഴലി പറഞ്ഞു. സസ്പെൻഷനിലായ പൊലീസുകാർക്ക് കേസുമായി ബന്ധമില്ലെന്നും എസ്.പി അറിയിച്ചു.

പരാതിയിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതൽ പണം പിടിച്ചെടുത്തിട്ടുണ്ട്. അക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യം തെളിയിക്കാൻ സാധിക്കുമെന്നും എസ്.പി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം കേസിൽ യുവമോർച്ച മുൻ ട്രഷറർ സുനിൽ നായികിനേയും ചോദ്യംചെയ്തു. നിരവധി ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള ആളാണ് സുനില്‍ നായിക്.

കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനെടെയാണ് കേസില്‍ ആര്‍എസ്എസ് ബന്ധം പുറത്ത് വരുന്നത്. ഏപ്രില്‍ മൂന്നിനായിരുന്നു കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്‍മ്മജന്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയത്. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി.

എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തിയത്.

More to Watch..



Similar Posts