Kerala
കൊടകര കള്ളപ്പണകേസ്: അന്വേഷണം കെ. സുരേന്ദ്രനിലേക്കും; സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
Kerala

കൊടകര കള്ളപ്പണകേസ്: അന്വേഷണം കെ. സുരേന്ദ്രനിലേക്കും; സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

Khasida Kalam
|
5 Jun 2021 1:36 AM GMT

കോന്നിയിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു

കൊടകര കള്ളപ്പണക്കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനിലേക്കെന്ന് സൂചന. കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദീപിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.

പണം നഷ്ടപ്പെട്ട വാഹനത്തിന്‍റെ ഉടമയും, ആർഎസ്എസ് നേതാവുമായ ധർമ്മരാജന്‍റെ ഫോൺരേഖകൾ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി സംസ്ഥാന ജില്ലാ നേതാക്കളെ ചോദ്യം ചെയ്യുന്നത്. സംസ്ഥാന അധ്യക്ഷന്‍റെ സെക്രട്ടറി ദീപിനെ ചോദ്യം ചെയ്യുന്നതോടെ അന്വേഷണം കെ.സുരേന്ദ്രനിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.

മറ്റു നേതാക്കളുടെ അടക്കം മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിലേക്ക് അന്വേഷണ സംഘം കടക്കുക. അതിനിടെ സുരേന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോന്നിയിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ താമസിച്ച ഹോട്ടലിൽ നിന്നാണ് വിവരങ്ങൾ തേടിയത്. എത്രനാൾ റൂമുകൾ ഉപയോഗിച്ചു, എത്ര മുറികൾ എടുത്തിരുന്നു, എത്ര പണം നൽകി , തുടങ്ങിയ കാര്യങ്ങളാണ് ശേഖരിച്ചത്.

അതേസമയം കേസിലെ 20ാം പ്രതി ദീപ്‌തിയുടെ ജാമ്യപേക്ഷയാണ് കോടതി തള്ളി. തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാറിന്‍റെയാണ് നടപടി.

Similar Posts