Kerala
കൊടകര കുഴൽപണ കേസ്; അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന് ഹൈക്കോടതിയിൽ ഹരജി
Kerala

കൊടകര കുഴൽപണ കേസ്; അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന് ഹൈക്കോടതിയിൽ ഹരജി

Web Desk
|
14 Nov 2024 6:30 AM GMT

ഹരജി നൽകിയത് കവർച്ചാ കേസിലെ അൻപതാം സാക്ഷി

എറണാകുളം: കൊടകര കുഴൽപണ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കവർച്ചാ കേസിലെ അൻപതാം സാക്ഷി സന്തോഷാണ് ഹരജി നൽകിയത്.ഇഡിയോട് റിപ്പോർട്ട് നൽകാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യം. അന്വേഷണം കാര്യക്ഷമമല്ല, അന്വേഷണസംഘത്തിൽ നിന്ന് മെല്ലെപ്പോക്കുണ്ടായിട്ടുണ്ട് എന്നും ഹരജിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചത്. കൊച്ചി ഡിസിപി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് കേസിൽ മേൽനോട്ടം വഹിക്കും. പഴയ അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലുള്ളത്. രാജു തന്നെയാണു സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ.കൊടകര കുഴൽപ്പണ ഇടപാടിന്റെ സമയത്ത് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണു സർക്കാർ തുരന്വേഷണത്തിനൊരുങ്ങുന്നത്. കേസിൽ പുനരന്വേഷണത്തിന് അനുമതി തേടി സർക്കാർ ഇരിങ്ങാലക്കുട കോടതിയിൽ ഹരജി നൽകിയിരുന്നു. പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിക്കും. തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തും.

Similar Posts