വൈറ്റ് വാട്ടർ കയാക്കിങ്; കോഴിക്കോട് ചാമ്പ്യൻമാർ
|സംസ്ഥാനത്തെ ആദ്യ ചാമ്പ്യൻഷിപ്പാണ് കോഴിക്കോട് നടന്നത്
സംസ്ഥാനത്തെ ആദ്യ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി.കോഴിക്കോട് പുല്ലൂരാംപാറയിൽ ഇരുവഴഞ്ഞിപ്പുഴയിലായിരുന്നു മത്സരം.വൈറ്റ് വാട്ടർ കയാക്കിങിലെ രണ്ട് ഇനങ്ങളായ സ്ലാലം, ഡൗൺ റിവർ എന്നിവയിലാണ് മത്സരം നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വൈറ്റ് വാട്ടർ കയാക്കിങ് നടക്കുന്നത്.രണ്ട് ഇനങ്ങളിലുമായി പുരുഷ- വനിത മത്സരങ്ങളിൽ 12 ജില്ലകളിൽ നിന്നായി മുപ്പത് പേർ പങ്കെടുത്തു.
മലബാർ റിവർ ഫെസ്റ്റിവൽ സംഘാടകരായ കോടഞ്ചേരി തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമിയുടെ സഹകരണത്തോടെയാണ് കേരള കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഈ മത്സരത്തിൽ നിന്നാണ് 2022 ജനുവരിയിൽ ഭോപ്പാലിൽ നടക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുക. 2013മുതൽ ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴയിൽ മലബാർ കയാക്കിങ് ഫെസ്റ്റ് നടക്കുന്നുണ്ട്. ഇരുപത്തി അഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ കയാക്കിങ് ഫെസ്റ്റിൽ പങ്കെടുക്കാറുണ്ട്.