Kerala
ടി.പി ചന്ദ്രശേഖരൻ വധം: വ്യാജ സിം കാർഡ് കേസിൽ കൊടി സുനി ഉൾപ്പെടെ 5 പ്രതികളെ വെറുതെവിട്ടു
Kerala

ടി.പി ചന്ദ്രശേഖരൻ വധം: വ്യാജ സിം കാർഡ് കേസിൽ കൊടി സുനി ഉൾപ്പെടെ 5 പ്രതികളെ വെറുതെവിട്ടു

Web Desk
|
5 Oct 2024 3:54 AM GMT

പൊലീസിന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്

കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധത്തിനായി വ്യാജ സിം കാർഡ് ഉപയോഗിച്ചെന്ന കേസിൽ പ്രതികളെ വെറുതെവിട്ടു. കൊടി സുനി ഉൾപ്പെടെ അഞ്ചുപേരെയാണ് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്. പൊലീസിന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് മജിസ്‌ട്രേറ്റ് എ.എം ഷീജ വ്യക്തമാക്കി.

കൊടി സുനിക്കു പുറമെ അഴിയൂർ സ്വദേശികളായ തയ്യിൽ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്‌സൽ എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്. കേസിൽ ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു.

12 വർഷത്തിനുശേഷമാണ് കേസിൽ ഇപ്പോൾ വിധി വരുന്നത്.

Summary: 5 accused acquitted in case of using fake SIM cards for TP Chandrasekharan murder

Similar Posts