Kerala
കവടിയാറിൽ നിന്ന് ക്ലിഫ് ഹൗസിൽ എന്തെങ്കിലും എത്തിക്കാൻ ബിരിയാണി ചെമ്പ് വേണോ? സ്വപ്‌ന കേന്ദ്ര ഏജൻസികളുടെ  കളിപ്പാവ- കോടിയേരി
Kerala

'കവടിയാറിൽ നിന്ന് ക്ലിഫ് ഹൗസിൽ എന്തെങ്കിലും എത്തിക്കാൻ ബിരിയാണി ചെമ്പ് വേണോ? സ്വപ്‌ന കേന്ദ്ര ഏജൻസികളുടെ കളിപ്പാവ'- കോടിയേരി

Web Desk
|
21 Jun 2022 12:29 PM GMT

മുഖ്യമന്ത്രിക്ക് നേരെ എറിയുന്ന കരിങ്കല്ല് ഏറ്റ് വാങ്ങി തിരിച്ചെറിയാൻ കഴിയുന്ന ജനത കേരളത്തിലുണ്ടെന്നും കോടിയേരി പറഞ്ഞു

തിരുവനന്തപുരം: സ്വപ്‌ന കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന. സ്വപ്ന മൊഴിമാറ്റിപ്പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. ഈന്തപ്പഴത്തിലും, ഖുറാനിലും സ്വർണ്ണം കടത്തി എന്ന് പറഞ്ഞു. കവടിയാറിൽ നിന്ന് ക്ലിഫ് ഹൗസിൽ എന്തെങ്കിലും എത്തിക്കാൻ ബിരിയാണിച്ചെമ്പ് വേണോ.. ആർഎസ്എസ് പറയുന്നതുപോലെയാണ് സ്വപ്‌ന പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണം അയച്ച ആളെ കണ്ടെത്താൻ എന്ത് കൊണ്ട് കഴിഞ്ഞില്ല. ബി ജെ പി ബന്ധമുള്ളവരിലേക്ക് നീങ്ങിയപ്പോ അന്വേഷണം അട്ടിമറിച്ചു. വസ്തുതയുണ്ടെങ്കിൽ അന്വേഷിക്കട്ടെ.എൽ ഡി എഫ് അധികാരത്തിൽ വന്നത് പലർക്കും ഇഷ്ടമായില്ല സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് പ്രതിപക്ഷ ശ്രമം. ഭൂരിപക്ഷം ഉള്ളിടത്തോളം കേരളം ഭരിക്കുമെന്നും കോടിയേരി പറഞ്ഞു

സമര കോലാഹലങ്ങൾ ആസൂത്രിതമായിരിന്നു. ഇതിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമം നടന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിൽ വരെ ചാടി. എവിടെ പോയാലും പ്രകടനം, മുഖ്യമന്ത്രിക്ക് നേരെ എറിയുന്ന കരിങ്കല്ല് ഏറ്റ് വാങ്ങി തിരിച്ചെറിയാൻ കഴിയുന്ന ജനത കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts