Kerala
മുല്ലപ്പെരിയാർ മരം മുറി വിഷയത്തിൽ സിപിഎമ്മിന്  വ്യക്തമായ കാഴ്ചപ്പാടുണ്ട്: കോടിയേരി ബാലകൃഷ്‍ണൻ
Kerala

'മുല്ലപ്പെരിയാർ മരം മുറി വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്': കോടിയേരി ബാലകൃഷ്‍ണൻ

Web Desk
|
10 Nov 2021 6:47 AM GMT

ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കും

മുല്ലപ്പെരിയാർ മരം മുറി വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്‍ണൻ. അതിൽ ഉറച്ചുനിൽക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കും. ഇന്നലത്തെ എൽഡി എഫ് യോഗത്തിൽ വിഷയം ചർച്ചയായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

അതേ സമയം മുല്ലപ്പെരിയാറിലെ വിവാദമരം മുറിയില്‍ സംയുക്ത പരിശോധന നടത്തിയെന്ന് വനംമന്ത്രി നിയമസഭയില്‍ തിരുത്തി. വനംമന്ത്രി സഭയെ തെറ്റിധരിപ്പിച്ചെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഉത്തരവ് റദ്ദാക്കാത്തത് സുപ്രീം കോടതിയില്‍ കേരളത്തിന്‍റെ വാദം ദുർബലമാക്കുമെന്ന് ഡി സതീശന്‍ പറഞ്ഞു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയെന്ന് വനംമന്ത്രി തിരുത്തിയതായി സ്പീക്കർ നിയമസഭയെ അറിയിച്ചു .

Similar Posts