'കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു'; തീരുമാനം നാളെ
|2020 നവംബർ 13 നായിരുന്നു സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞത്
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുന്നതിൽ നാളെ തീരുമാനം.നാളെ ചേരുന്ന സംസ്ഥാന സെക്ട്രേറിയേറ്റ് വിഷയം ചർച്ച ചെയ്യും. ബിനീഷിന് ജാമ്യ ലഭിച്ചതോടെ കോടിയേരിയുടെ തിരിച്ചു വരവിന് തടസ്സങ്ങളില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 2020 നവംബർ 13 നായിരുന്നു സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞത്.
അതേസമയം, മുല്ലപ്പെരിയാർ മരം മുറി വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. അതിൽ ഉറച്ചുനിൽക്കും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കും. ഇന്നലത്തെ എൽഡി എഫ് യോഗത്തിൽ വിഷയം ചർച്ചയായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. അതേ സമയം മുല്ലപ്പെരിയാറിലെ വിവാദമരം മുറിയിൽ സംയുക്ത പരിശോധന നടത്തിയെന്ന് വനംമന്ത്രി നിയമസഭയിൽ തിരുത്തി.
വനംമന്ത്രി സഭയെ തെറ്റിധരിപ്പിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു. ഉത്തരവ് റദ്ദാക്കാത്തത് സുപ്രീം കോടതിയിൽ കേരളത്തിൻറെ വാദം ദുർബലമാക്കുമെന്ന് ഡി സതീശൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയെന്ന് വനംമന്ത്രി തിരുത്തിയതായി സ്പീക്കർ നിയമസഭയെ അറിയിച്ചു.