ഹിന്ദുത്വയും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസമാണ് രാഹുൽ ഗാന്ധി പറഞ്ഞത്, കോടിയേരി പഠിച്ചിട്ട് അഭിപ്രായം പറയണം: കെ. മുരളീധരൻ
|തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിൽ ആത്മാർഥത ഉണ്ടെങ്കിൽ അടുത്ത തവണ തിരുവനന്തപുരത്ത് ശശി തരൂരാണ് സ്ഥാനാർഥി എങ്കിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തരുതെന്നു മുരളീധരൻ
ഹിന്ദുത്വയും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസമാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പഠിച്ചിട്ട് അഭിപ്രായം പറയണം കെ. മുരളീധരൻ എം.പി. മറ്റ് മതങ്ങളെ ഹനിക്കുന്ന ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടിനെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് അതറിയാമെന്നും അവർ സ്വാഗതം ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു. 'ഹിന്ദുരാജ്യ നയത്തിൽ മിണ്ടാട്ടമില്ലാത്ത ലീഗ്' എന്ന തലക്കെട്ടിൽ കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന് സിപിഎമ്മിന് തെറ്റിദ്ധാരണയാണെന്നും ഹിന്ദുമതം ബിജെപിക്ക് തീറെഴുതി കൊടുക്കാൻ സിപിഎം ശ്രമിക്കരുതെന്നും കെ മുരളീധരൻ പറഞ്ഞു.
കെ റെയിലിൽ ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും പാർട്ടി നിലപാടും യുഡിഎഫ് നയവും അനുസരിച്ചാണ് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയതെന്നും എംപി പറഞ്ഞു. ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യത്യസ്ത അഭിപ്രായമുള്ളവർക്ക് മാറി നിൽക്കാൻ അവകാശമുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി. വിഷയത്തിൽ റെയിൽവേ മന്ത്രിയെ അടുത്ത ആഴ്ച നേരിൽ കാണുമെന്നും സർക്കാരിനൊപ്പം തരൂർ നിൽക്കുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് ഉറപ്പാണെന്നും സമരത്തിന് താൻ മുൻപന്തിയിലുണ്ടാകുമെന്നും എംപി വ്യക്തമാക്കി.
തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിൽ ആത്മാർഥത ഉണ്ടെങ്കിൽ അടുത്ത തവണ തിരുവനന്തപുരത്ത് ശശി തരൂരാണ് സ്ഥാനാർഥി എങ്കിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തരുതെന്നും ഇങ്ങനെയെങ്കിൽ തരൂരിനെ ലോക്സഭയിൽ എത്തിക്കേണ്ടത് ഇടത് മുന്നണിയുടെ കൂടി ആവശ്യമാണെന്നും മുരളീധരൻ പറഞ്ഞു.
CPM General Secretary Kodiyeri Balakrishnan should learn and comment that Rahul Gandhi said that there is a difference between Hindutva and Hinduism. Muraleedharan MP