Kerala
Kerala
കൊല്ലം അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
|27 Oct 2024 9:14 AM GMT
കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു സംഭവം
കൊല്ലം: അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു സംഭവം. ഫിഷറീസ് അധികൃതരെത്തി സാംപിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി. ഇതേതുടര്‍ന്നു പ്രദേശത്ത് ദുര്‍ഗന്ധവും ശക്തമാണ്
മലിനീകരണമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ദേശീയപാത നിര്‍മാണത്തിന്റെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കായലില്‍ തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ ഇതിനു പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
Summary: Mass Fish death reported in Kollam's Ashtamudikkaayal