കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്
|കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല, ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
കേസിന്റെ ആദ്യഘട്ടത്തിൽ ഡി.ഐ.ജി ആർ നിശാന്തിനിക്കായിരുന്നു അന്വേഷണ ചുമതല. പിന്നീട് ഒരു അടിയന്തിര സാഹചര്യമുണ്ടായതിനാൽ ഡി.ഐ.ജി പോസ്റ്റിലുള്ള ഒരാളുടെ നേതൃത്വത്തിൽ തന്നെ സംസ്ഥാനത്തെ എല്ലാ പൊലീസ് വിഭാഗത്തെയും ഉൾപ്പെടുത്തി കൊണ്ട് ഒരു അന്വേഷണത്തിലേക്ക് പോവുകയായിരുന്നു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണറും കൊല്ലം റുറൽ പൊലീസ്് മേധാവിയും അടക്കമുള്ള ഉദ്യോഗസ്ഥർ ഈ അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്തിയ സാഹചര്യത്തിൽ സ്വാഭാവിക നടപടിക്രമമെന്നോണം ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളെ ബാക്കിയുള്ളു. അതുകൊണ്ട് തന്നെ ആരെയൈങ്കിലും അന്വേഷണ ചുമതല പ്രത്യേകമായി ഏൽപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് വിട്ടത്.