Kerala
kollam kidnapping

ഷീബയുടെ ഭർത്താവ് ഷാജി പൊലീസ് സ്റ്റേഷനില്‍

Kerala

പത്മകുമാറിന്‍റെ ഫാം ഹൗസ് നടത്തിപ്പുകാരി ഷീബയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി

Web Desk
|
5 Dec 2023 1:08 AM GMT

ഷീബയുടെ ഭർത്താവ് ഷാജിക്കും ഭർതൃ സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണമുണ്ടായത്

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പത്മകുമാറിന്‍റെ ഫാം ഹൗസ് നടത്തിപ്പുകാരി ഷീബയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ഷീബയുടെ ഭർത്താവ് ഷാജിക്കും ഭർതൃ സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണമുണ്ടായത്. ഷീബയ്ക്കും ഭർത്താവിനും കഴിഞ്ഞ ദിവസം ഫോണിൽ വധഭീഷണി ലഭിച്ചിരുന്നു.

വൈകുന്നേരം ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു ഷാജിയും സഹോദരൻ ഷിബുവും. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ബൈക്ക് ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഷാജിയെ സമീപത്തെ പറമ്പിലേക്ക് എടുത്തെറിഞ്ഞു. ഷിബുവിനെ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിന് ശേഷം ഇരുവരെയും ഉപേക്ഷിച്ച് സംഘം മടങ്ങി.

വാർഡ് മെമ്പറാണ് ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്കക്ക് അടിയേറ്റ ഷിബുവിനെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീബയ്ക്കും ഷാജിക്കും നേരെ കഴിഞ്ഞ ദിവസം വധഭീഷണി വന്നിരുന്നു. വധഭീഷണിയിൽ ഷീബയും ഷാജിയും പരവൂർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.



Similar Posts