Kerala
Kerala
കൊല്ലം കൊട്ടിയത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ സൂത്രധാരൻ പിടിയിൽ
|8 Sep 2022 12:48 AM GMT
ക്വട്ടേഷൻ നൽകിയ ഫിസിയോ തെറാപ്പിസ്റ്റ് സെയ്ദലിയാണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെയാണ് മാർത്താണ്ഡത്ത് ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന സെയ്ദലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊല്ലം: കൊട്ടിയത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ സൂത്രധാരൻ പിടിയിൽ. ക്വട്ടേഷൻ നൽകിയ ഫിസിയോ തെറാപ്പിസ്റ്റ് സെയ്ദലിയാണ് പിടിയിലായത്. ഇയാളുടെ അമ്മയിൽനിന്ന് കുട്ടിയുടെ മാതാവ് വാങ്ങിയ പണം തിരികെ നൽകിയിരുന്നില്ല.
ഇന്നലെ വൈകിട്ടോടെയാണ് മാർത്താണ്ഡത്ത് ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന സെയ്ദലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അമ്മയിൽ നിന്നും കുട്ടിയുടെ മാതാവ് പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാത്തതിനാണ് കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. സെയ്ദലിയാണ് കുട്ടിയെ സംഭവ ദിവസം നിരീക്ഷിച്ചത്. എന്നാൽ സാമ്പത്തിക ഇടപാടല്ല സംഭവത്തിന് പിന്നിലെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. ഏഴുപേരാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്.