Kerala
കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം; കരാർ കമ്പനിക്കും പി.ഡബ്ല്യു.ഡിക്കും  വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
Kerala

കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം; കരാർ കമ്പനിക്കും പി.ഡബ്ല്യു.ഡിക്കും വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

Web Desk
|
10 Jun 2022 3:31 AM GMT

വിജിലൻസ് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും ഒരു പോലെ വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

സംഭവസമയത്ത് പദ്ധതിയുടെ ചുമതലയുള്ള അസി.എക്‌സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ബീം തകർന്നുവീണത് നിർമാണത്തിലെ പാളിച്ചയാണെന്നും റിപ്പോർട്ടിലുണ്ട്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാർ അറിയിച്ചു.

സംഭവത്തിൽ വിശദ റിപ്പോർട്ട് നൽകാൻ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പ്രോജക്ട് ഡയറക്ടറോട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. ചാലിയാറിനു കുറുകെ കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകളാണ് തകര്‍ന്നത്.

Similar Posts