Kerala
Kottayam now has Double-decker bus in the city: Heres how
Kerala

ഇത് കോട്ടയത്തിന്റെ സ്വന്തം 'പഞ്ചാരവണ്ടി': അക്ഷര നഗരിക്ക് പുത്തൻ കാഴ്ചയായി ഡബിൾ ഡക്കർ ബസ്‌

Web Desk
|
19 May 2023 8:10 AM GMT

എന്റെ കേരളം പ്രദർശന മേള കാണാനെത്തുന്നവർക്ക് ഡമ്പിൾ ഡെക്കറിൽ യാത്ര സൗജന്യമാണ്

കോട്ടയം: അക്ഷര നഗരിയിലെ പുത്തൻ കാഴ്ച്ചയായി ഡബിൾ ഡക്കർ ബസ്സ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പരിപാടിയുടെ പ്രചാരണത്തിന് വേണ്ടിയാണ് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ കോട്ടയത്ത് സർവ്വീസ് നടത്തുന്നത്. പഞ്ചാരവണ്ടി എന്ന് പേരിട്ടിരിക്കുന്ന ബസ്സിൽ കയറാൻ നിരവധി പേരാണ് എത്തുന്നത്.

എൻറെ കേരളം പ്രദർശന വിപണന മേള നടക്കുന്ന നാഗമ്പടം മൈതാനിക്ക് സമീപത്ത് എത്തിയാൽ ഡബിൾ ഡക്കർ ബസ്സ് കാണാം. ഇനി വേണമെങ്കിൽ നഗരത്തിലൂടെ ഈ ബസ്സിൽ കയറി ഒന്ന് ചുറ്റിയടിക്കാനും സാധിക്കും. പ്രദർശന മേള കാണാനെത്തുന്നവർക്ക് ഡമ്പിൾ ഡെക്കറിൽ യാത്ര സൗജന്യമാണ്.

ഇത് ആദ്യമായാണ് ഒരു ഡബിൾ ഡക്കർ ബസ് കോട്ടയത്ത് സർവ്വീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ പഞ്ചാര വണ്ടി എന്ന് പേരിട്ടിരിക്കുന്ന ബസ്സിനെ അടുത്ത് കാണാൻ നിരവധി പേരാണ് എത്തുന്നത്.

ബസ്സ് കടന്ന് പോകുന്ന വഴികളുടെ ഇരുവശവും ആളുകൾ കൗതകത്തോടെ നോക്കി നിൽക്കുന്നതും കാണാം . പഞ്ചാരവണ്ടിയിൽ കയറാനും സെൽഫിയെടുക്കാനും കുട്ടികളും മുതിർന്നവരും ഒരു പോലെ എത്തുന്നുണ്ട്.

വ്യത്യസ്ഥമായ യാത്രാനുഭവമാണ് കോട്ടയത്തുകാർക്ക് ഈ പഞ്ചാരവണ്ടി നല്കുന്നത്. നഗരത്തിലൂടെ ദിവസവും പത്തോളം സർവ്വീസ് നടത്തുന്നുണ്ട് . മൂന്ന് കിലോമീറ്റർ ദൂരമാണ് സൗജന്യയാത്ര.

Similar Posts