Kerala
Kerala
കെ.എസ്.ആർ.ടി.സിയിലെ കോവിഡ് വ്യാപനം; 'ഒരു സർവീസും മുടങ്ങുന്ന സാഹചര്യമില്ല ചില ജീവനക്കാർ മനപ്പൂർവം പ്രതിസന്ധി സൃഷ്ടിക്കുന്നു': ഗതാഗത മന്ത്രി
|18 Jan 2022 6:15 AM GMT
നിയന്ത്രണംഏർപ്പെടുത്തേണ്ട, കോവിഡ് വ്യാപനം താരതമ്യേന കുറവാണ്
കെഎസ്ആർടിസിയിലെ കോവിഡ് വ്യാപനം താരതമ്യേന കുറവാണെന്നും ചില ജീവനക്കാർ മനപ്പൂർവം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു. ഒരു സർവീസും മുടങ്ങുന്ന സാഹചര്യമില്ലെന്നും നിയന്ത്രണംഏർപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
അതെ സമയം എറണാകുളം കെഎസ്ആർടിസിയിൽ 21 പേർ കോവിഡ് ബാധിച്ച് ചികിത്സയിലായി. ആറ് സർവീസുകള്‍ മുടങ്ങി. കൂടുതല്‍ പേർ രോഗബാധിതരാകാന്‍ സാധ്യതയുണ്ട്. ജീവനക്കാരെ പരിശോധനക്ക് വിധേയരാക്കാന്‍ ഡിഎംഒയോട് ട്രാന്‍സ്പോർട്ട് ഓഫീസർ ആവശ്യപ്പെട്ടു.