Kerala
Kerala
കോവിഡ് വ്യാപനം; പാലക്കാട് ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചു
|19 Jan 2022 12:24 PM GMT
ടി പി ആർ 30 ശതമാനത്തിൽ കൂടുതലായതിനാലാണ് നിയന്ത്രണം
കോവിഡ് വ്യാപനത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. പൊതുപരിപാടികൾക്ക് നേരത്തേ നൽകിയ അനുമതികൾ റദ്ദാക്കി.
വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരേ സമയം 50 പേർക്ക് മാത്രമാണ് പ്രവേശനം. ബസിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. ടി പി ആർ 30 ശതമാനത്തിൽ കൂടുതലായതിനാലാണ് നിയന്ത്രണം. ജില്ലയിൽ 1920 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.