Kerala
കോവിഡ് വ്യാപനം; കോഴിക്കോട് മെഡിക്കൽ കോളേജിൽ  സ്ഥിതി ഗുരുതരം
Kerala

കോവിഡ് വ്യാപനം; കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിതി ഗുരുതരം

Web Desk
|
19 Jan 2022 2:29 PM GMT

രോഗ ബാധിതരായ മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം നൂറായി

കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിതി ഗുരുതരം. 11 ഡോക്ടർമാർക്കും 13 വിദ്യാർഥികൾക്കും കോവിഡ് ബാധിച്ചു. ഇതോടെ രോഗ ബാധിതരായ മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം നൂറായി. ഇന്ന് മാത്രം 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 3386 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ടർക്ക് കത്ത് നൽകി. കേരളത്തിൽ കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Similar Posts