Kerala
ഡോക്ടര്‍ എന്നുണ്ടാവും? ലീവല്ലാത്ത ദിവസമുണ്ടാകും!!; ഒപി സമയം ചോദിച്ചതിന് നിഷേധാത്മക രീതിയില്‍ മറുപടി നൽകിയ  ജീവനക്കാരിക്കെതിരെ നടപടി
Kerala

"ഡോക്ടര്‍ എന്നുണ്ടാവും? ലീവല്ലാത്ത ദിവസമുണ്ടാകും!!"; ഒപി സമയം ചോദിച്ചതിന് നിഷേധാത്മക രീതിയില്‍ മറുപടി നൽകിയ ജീവനക്കാരിക്കെതിരെ നടപടി

Web Desk
|
17 Jun 2022 2:03 PM GMT

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയെയാണ് മാറ്റിയത്

കോഴിക്കോട്: ഡോക്ടറുടെ ഒപി സമയം ചോദിച്ചതിന് നിഷേധാത്മകമായ രീതിയില്‍ മറുപടി നൽകിയ താത്കാലിക ജീവനക്കാരിക്കെതിരെ നടപടി. കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയെയാണ് മാറ്റിയത്.

എല്ലിന്‍റെ ഡോക്ടര്‍ എന്നൊക്കയാണുണ്ടാവുക എന്ന ചോദ്യത്തിന് ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളിലുണ്ടാകുമെന്നും ഏതൊക്കെ ദിവസമാണുണ്ടാവുക എന്ന ചോദ്യത്തിന് ലീവല്ലാത്ത ദിവസമുണ്ടാകുമെന്നുമാണ് ജീവനക്കാരി മറുപടി നല്‍കിയത്.

സോഷ്യൽ മീഡിയയിലൂടെ ജീവനക്കാരിയുടെ ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ സംഭവം വിവാദമായിയിരുന്നു. ഇതിനെത്തുടര്‍ന്ന് സംഭവത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി. ഇന്ന് ചേർന്ന ആശുപത്രി മാനേജ്‌മെന്‍റ് യോഗമാണ് ജീവനക്കാരിക്കെതിരെ നടപടിയെടുത്തത്. കരാർ അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്.

Related Tags :
Similar Posts