വാഹനങ്ങളില്‍ സാഹസികപ്രകടനം; വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു
|സാഹസികപ്രകടനത്തിനിടെ കാറ് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുത്തുവന്നിരുന്നു
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർസെക്കൻഡറി സ്കൂളിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയ വിദ്യാർഥികൾക്കെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്.
രണ്ട് ദിവസം മുമ്പാണ് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ക്യാംപസിൽ വാഹനമുപയോഗിച്ച് വിദ്യാർത്ഥികളുടെ സാഹസിക പ്രകടനം നടന്നത്. അഭ്യാസത്തിനിടെ ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. പ്ലസ്ടു വിദ്യാർത്ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചായിരുന്നു കാറുകളിലും ബൈക്കുകളിലുമായി വിദ്യാർത്ഥികൾ കോളേജ് ഗ്രൗണ്ടിലെത്തി റേസിങ് നടത്തിയത്. കാറ് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവത്തിൽ കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് കേസെടുത്തിരുന്നു. മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. പിഴയടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനമോടിച്ചവരുടെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചിരുന്നു.