Kerala

Kerala
കോഴിക്കോട് 19കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി ചോർച്ചയുണ്ടായെന്ന് കെ.എസ്.ഇ.ബി

21 May 2024 7:26 AM GMT
അന്തിമ റിപ്പോർട്ട് ഉടൻ വൈദ്യുതി മന്ത്രിക്ക് കൈമാറും
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ 19കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി ചോർച്ചയുണ്ടായെന്ന് കെ.എസ്.ഇ.ബിയുടെ കണ്ടെത്തൽ. സർവീസ് വയറിലും കടയുടെ വയറിങ്ങിലും വൈദ്യുതി ചോർച്ചയുണ്ടായി. എന്നാൽ മരണകാരണം ഇതിലെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി നടത്തിയ പരിശോധനയിൽ ചോർച്ച കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്ത് വൈദ്യുതി ചോർച്ചയുണ്ടായെന്നും വിളിച്ച് പറഞ്ഞിട്ടും ഇതിൽ യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു. അന്തിമ റിപ്പോർട്ട് ഉടൻ തന്നെ വൈദ്യുതി മന്ത്രിക്ക് കൈമാറും.